Latest Updates

തീര്‍ത്തും ആരോഗ്യവാനും സന്തുഷ്ടരുമായ വ്യക്തികള്‍ പോലും ഹൃദയാഘാതം മൂലം  മരണപ്പെടുന്നു. ആശങ്കയോടെയാണ് ഈ മരണങ്ങള്‍ സമൂഹം കാണുന്നത്.  അതേസമയം ഹൃദയാരോഗ്യം മോശപ്പെടുത്തുന്ന ഘടകങ്ങള്‍ പലതാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. നിസാരമെന്ന് കരുതി അവഗണിക്കുന്ന കാര്യങ്ങളാകും ചിലപ്പോള്‍ ഗുരുതരമാകുന്നത്. 

ഉദാസീനമായ ജീവിതശൈലി, സമ്മര്‍ദ്ദം, രക്താതിമര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട പരമ്പരാഗത അപകട ഘടകങ്ങളാണെന്ന് പറയപ്പെടുന്നു, ഹൃദയാഘാതത്തിന് കാരണമായി അധികം കണക്കാക്കപ്പെടാത്ത കാര്യങ്ങളാണിത്. 

വിഷാദവും ഹൃദയാഘാതത്തിനും കാരണമാകുമെന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്. വിഷാദരോഗമുള്ളവര്‍ നയിക്കുന്ന ജീവിതശൈലിയാണ് ഇതിന് പൊതുവെ കാരണം. വിഷാദരോഗം ബാധിച്ച ഒരാള്‍ക്ക് ഹൃദ്രോഗം വരുമെന്ന് ആരും കരുതുന്നില്ല. വിഷാദരോഗം ബാധിച്ചവര്‍ക്ക് ജീവിതശൈലീ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഉദാസീനമായ ജീവിതശൈലിയും ശ്രദ്ധയില്ലാത്ത ഭക്ഷണരീതിയും വ്യായാമം ഇല്ലായ്കയുമാണ് ഇവിടെ വില്ലനാകുന്നതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഹൃദയാഘാതത്തിന് കീഴിലുള്ള മറ്റൊരു വസ്തുവാണ് വാസ്‌കുലിറ്റിസ്. ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന കൊറോണറി ധമനികളില്‍ വീക്കം സംഭവിക്കുന്ന ചെറിയ കുട്ടികളിലാണ് കവാസാക്കി രോഗം സാധാരണയായി കണ്ടുവരുന്നത്.  മയക്കുമരുന്നിന് അടിമയാണെങ്കില്‍, തീര്‍ച്ചയായും ഹൃദയാഘാത സാധ്യത കൂടുതലാണ്. ചില ഉത്തേജക മരുന്നുകളും ഹൃദയാഘാതത്തിന് കാരണമാകും, കാരണം   രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും വര്‍ദ്ധിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

ഏകാന്തത ഉണ്ടാക്കുന്ന സ്‌ട്രെസ്  ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും.അതുപോലെ തന്നെ  കൊറോണറി ആര്‍ട്ടറിയുടെ പരിക്കും ചെറുപ്രായത്തിലുള്ളവരില്‍ ഹൃദയാഘാതത്തിന്് വളരെ സാധാരണമായ കാരണമാണ്, ഇത് കൂടുതലും സ്ത്രീകളില്‍ കാണപ്പെടുന്നതായും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Get Newsletter

Advertisement

PREVIOUS Choice